ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യ: സിപിഎം വിലക്കുണ്ടെന്ന് ആരോപണം; കോൺ​ഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്

Published : Nov 19, 2025, 12:58 PM IST
Aneesh George

Synopsis

ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ടിനു ശേഷമെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.

കണ്ണൂർ: പയ്യന്നൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം ഭീഷണി വ്യക്തമാക്കുന്ന കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്. കോൺഗ്രസ്‌ ബിഎൽഎ വൈശാഖ്‌ ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ടിനു ശേഷമെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.

ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടെന്ന ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ്‌. കഴിഞ്ഞ എട്ടാം തീയതി കോൺഗ്രസ്‌ ബൂത്ത്‌ ഏജന്റ് വൈശാഖ് ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണിത്. സിപിഎമ്മുകാരുടെ വിലക്ക് കാരണം ബിഎൽഒ സഹകരിക്കുന്നില്ലെന്നും വോട്ടർപട്ടികയിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നും ഇടപെടണമെന്നും പരാതിയിൽ പറയുന്നു. പരാതി നൽകാൻ അനീഷ് ജോർജ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് ബൂത്ത് ഏജന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

എന്നാൽ ഒരുതരത്തിലുമുള്ള ഭീഷണിയും പാർട്ടി നേതാക്കളിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് ആവർത്തിക്കുകയാണ് സിപിഎം. മരണം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് കലക്ടർ സമർപ്പിച്ചു. വിശദമായ റിപ്പോർട്ടിന് കാത്തിരിക്കുന്നു. അനീഷിന്റെ ആത്മഹത്യയിൽ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് വൈകാതെ രേഖപ്പെടുത്തും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ
വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി