ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള യാത്രാബത്ത നിലച്ചു; വൃക്കരോഗികൾ പ്രതിസന്ധിയിൽ

By Web TeamFirst Published Aug 13, 2020, 8:52 AM IST
Highlights

 ഡയാലിസിസിനുള്ള തുക കണ്ടെത്താൻ തന്നെ പെടാപ്പാട് പെടുന്ന വൃക്കരോഗികൾക്ക് വലിയ ആശ്വാസമായിരുന്നു ബ്ലോക്ക് പഞ്ചായത്തുകൾ നൽകിയിരുന്ന യാത്രാ ബത്ത സഹായം.

ഇടുക്കി: ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് കിട്ടിയിരുന്ന യാത്രാബത്ത സഹായം നിലച്ചതോടെ വൃക്കരോഗികൾ പ്രതിസന്ധിയിൽ. വ്യക്തികൾക്ക് പണം നൽകാൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുമതിയില്ലെന്ന സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ എതിർപ്പ് വന്നതോടെയാണ് സഹായം നിലച്ചത്. 

സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ  കണ്ടെത്തല്‍ ഈ കൊവിഡ് കാലത്ത് ചികിത്സാച്ചെലവിന് പോലും വഴിയില്ലാത്ത നൂറുകണക്കിന് രോഗികൾക്ക് തീരുമാനം കനത്ത പ്രഹരമാണ്.  ഡയാലിസിസിനുള്ള തുക കണ്ടെത്താൻ തന്നെ പെടാപ്പാട് പെടുന്ന വൃക്കരോഗികൾക്ക് വലിയ ആശ്വാസമായിരുന്നു ബ്ലോക്ക് പഞ്ചായത്തുകൾ നൽകിയിരുന്ന യാത്രാ ബത്ത സഹായം.

ഓരോ ഡയാലിസിസിനും ആയിരം രൂപ വച്ചായിരുന്നു ബ്ലോക്കില്‍ നിന്നും യാത്രാബത്തയായി കിട്ടിയിരുന്നത്. ഇപ്പോൾ കുറച്ചുമാസങ്ങളായി ഈ സഹായം മുടങ്ങി.  മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് വൃക്കരോഗികള്‍ പറയുന്നു. 

click me!