കൊവിഡ് അനുബന്ധ രോഗങ്ങളിൽ പ്രധാന വില്ലൻ പ്രമേഹവും രക്തസമ്മർദവും, മരണക്കണക്ക് ഞെട്ടിക്കുന്നത്, മുന്നിൽ മലപ്പുറം

Published : Sep 08, 2021, 07:55 AM ISTUpdated : Sep 08, 2021, 10:14 PM IST
കൊവിഡ് അനുബന്ധ രോഗങ്ങളിൽ പ്രധാന വില്ലൻ പ്രമേഹവും രക്തസമ്മർദവും, മരണക്കണക്ക് ഞെട്ടിക്കുന്നത്, മുന്നിൽ മലപ്പുറം

Synopsis

സംസ്ഥാനത്ത് മൊത്തം കൊവിഡ് കാരണം മരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കൊവിഡ് കാരണം അവ ഗുരുതരമായവരുമാണ്. ഇതിൽ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനൊപ്പം അനുബന്ധ രോഗങ്ങൾ ഗുരുതരമായി മരിച്ചവരിൽ പകുതിയിലധികം പേരിലും വില്ലനായത്  പ്രമേഹവും, അമിത രക്ത സമ്മർദവുമെന്ന് സർക്കാരിന്റെ കണക്കുകൾ.  മലപ്പുറം ഈ കണക്കുകളിൽ മുന്നിൽ നിൽക്കുമ്പോൾ  മലയോര ജില്ലകളിലാണ് അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ്.  അനുബന്ധ രോഗങ്ങളുള്ളവർ അടിയന്തിരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ ശ്രദ്ധേയമാകുന്നത്.

സംസ്ഥാനത്ത് മൊത്തം കൊവിഡ് കാരണം മരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കൊവിഡ് കാരണം അവ ഗുരുതരമായവരുമാണ്. ഇതിൽ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ. അനുബന്ധ രോഗം ഗുരുതരമായി മരിച്ചവരിൽ  26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മർദം ഉണ്ടായിരുന്നു. 10 ശതമാനം ഹൃദ്രോഗികളാണ്. 

ജില്ലകളിൽ മലപ്പുറത്ത് അനുബന്ധ രോഗങ്ങൾക്കൊപ്പം കൊവിഡ് ഗുരുതരമായി മരിച്ച 1000ൽ 430  പേർക്കും അമിത രക്തസമ്മർദവും 439 പേരിൽ പ്രമേഹവുമുണ്ട്.  178 പേരിലാണ് ഹൃദ്രോഗം.  കോഴിക്കോടും സമാന സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, എറണാകുളം,  ജില്ലകളിലും തോത് ഇതേ രീതിയിൽ തന്നെയാണ്. ഇവയെല്ലാം വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളാണ്. എന്നാൽ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളിൽ ഈ രോഗങ്ങളുടെ തോത് കുവാണെന്നത് ശ്രദ്ധേയം.  

വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മരണങ്ങളിൽ ഈ അനുബന്ധ രോഗങ്ങളുടെ പങ്ക് കുറഞ്ഞ തോതിലുള്ളത്.  ഇവ കൊവിഡ് വ്യാപനവും ഏറ്റവും കുറഞ്ഞ ജില്ലകളാണ്. എന്നാൽ ഇവിടങ്ങളിലും മരണങ്ങളിൽ  പ്രധാന വില്ലൻ മേൽപ്പറഞ്ഞ രോഗങ്ങൾ തന്നെയാണ്. ഹോം  ഐസോലേഷനിൽ കഴിയുന്ന, മറ്റ് രോഗമുള്ളവർ പെട്ടെന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് വീടുകളിലെ മരണമുയർന്നതോടെ സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ജീവിതശൈലീ രോഗങ്ങൾ വില്ലനാകുന്നുവെന്ന നേരത്തേ മുതലുള്ള മുന്നറിയിപ്പ് ശരിവെക്കുന്ന കണക്കുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഹോം ഐസൊലേഷൻ നയത്തിൽ തന്നെ സർക്കാർ വരുത്തിയിരിക്കുന്ന കാതലായ മാറ്റം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും