
കൊച്ചി: നിപ വന്ന് ഭേദമായ എറണാകുളം പറവൂരിലെ യുവാവിനെ ആരോഗ്യ വകുപ്പ് പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം. എറണാകുളം പറവൂർ സ്വദേശി ഗോകുൽ കൃഷ്ണന് 2019 മെയ് മാസം എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് നിപ ബാധിച്ചത്. വിട്ടു മാറാത്ത പനിയെ തുടർന്ന് നടത്തിയ ചികിത്സയ്ക്കൊടുവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിപ സ്ഥിരീകരിച്ചു. പിന്നീട് രണ്ട് മാസം നീണ്ട ചികിത്സ നടത്തി.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായപ്പോൾ ആരോഗ്യവകുപ്പ് സ്വീകരിക്കാനെത്തി. തുടർചികിത്സയും രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകുമെന്ന് ഉറപ്പും നൽകി. എന്നാൽ രണ്ട് വർഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്വന്തം നിലയ്ക്ക് തുടർചികിത്സ നടത്തുന്ന യുവാവിന് ഇതുവരെ പഴയ ആരോഗ്യനില തിരിച്ച് പിടിക്കാനായിട്ടില്ല. ഇതിനിടെ മകന്‍റെ ചികിത്സക്കായി ലീവ് എടുത്തതിനെ തുടർന്ന് ഗോകുലിന്‍റെ അമ്മയെ സ്വകാര്യ ആശുപത്രി, ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗോകുലിന് എവിടെ നിന്ന് നിപ ബാധിച്ചു എന്ന് ഇന്നും അജ്ഞാതമാണ്. പരിസരത്തുള്ള വവ്വാലിനെയെല്ലാം പിടിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam