കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ബിഎംഎസ് പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകളെ ബാധിക്കും

Published : May 08, 2023, 07:10 AM IST
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ബിഎംഎസ് പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകളെ ബാധിക്കും

Synopsis

പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല.

തിരുവനന്തപുരം: ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ്  വിലയിരുത്തൽ. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിട്ടുണ്ട്. ഏപ്രിലിലെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. 

അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്.  സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തപ്രതിഷേധത്തിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ