
കൊച്ചി: കെഎസ്ഇബിയിലെ (KSEB) തൊഴിലാളി സംഘടനകൾ നടത്തുന്ന സമരത്തിൽ തൽക്കാലം ഇടപെടില്ലെന്ന് കേരളാ ഹൈക്കോടതി (Kerala High Court). സമരവുമായി ബന്ധപ്പെട്ട് ബോർഡിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.
ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരുടെ സമരത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
അതേ സമയം, കെഎസ്ഇബിയിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈദ്യുതി ഭവൻ വളയൽ സമരം നടത്തി. ചെയർമാന്റെ വിലക്ക് വകവയ്ക്കാതാണ് ഉപരോധം. പ്രതിഷേധം ഘടക കക്ഷിക്കോ വൈദ്യുത വകുപ്പ് മന്ത്രിക്കോ എതിരല്ലെന്നാണ് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ ആവര്‍ത്തിക്കുന്നതെങ്കിലും പ്രത്യക്ഷത്തിൽ ചെയര്‍മാനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രിയോട് യുണിയന് എതിര്‍പ്പുണ്ട്. ബോര്‍ഡ് മേധാവി മാത്രം വിചാരിച്ചാൽ സ്ഥാപനം നന്നാവില്ലെന്നും ജീവനക്കാരെ ശത്രുവായി കണ്ട് ഏത് തമ്പുരാൻ വിചാരിച്ചാലും സ്ഥാപനം മുന്നോട്ട് പോകില്ലെന്നും സമരം ഉത്ഘാടനം ചെയ്ത ആനന്ദത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.
KSEB Crisis : കെഎസ്ഇബി തർക്കത്തിൽ സമവായം നീളുന്നു, സമരം കടുപ്പിക്കാൻ അസോസിയേഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam