കാസർകോട് സമസ്തക്ക് 7.5 കോടി രൂപയിലധികം ചെലവ് വന്നാലും മനോഹരമായ പള്ളി നിർമിച്ച് നൽകുമെന്ന് വ്യവസായി എം.എ. യൂസഫലി. പ്രൊജക്ടിൽ പറയുന്ന പള്ളിയുടെ നിർമാണച്ചെലവ് പൂർണമായും താൻ ഏറ്റെടുക്കുമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്നും പ്രഖ്യാപിച്ചു.

കാസർകോട്: സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടിൽ പറയുന്നുണ്ട്. ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താൻ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു. തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിർമാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു. സമസ്തയ്ക്ക് കൂടെ എപ്പോഴുമുണ്ടാകുമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ നിൽക്കുമെന്നും യൂസഫലി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.