
മലപ്പുറം: മലപ്പുറം പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പണം തിരിച്ചടയ്ക്കാൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. സഹകരണ ജോയിൻ്റ് രജിസ്ട്രാറാണ് നോട്ടീസ് നൽകിയത്.
ഒമ്പത് കോടി രൂപ തിരിച്ച് അടക്കണമെന്നാണ് നോട്ടീസ് ആവശ്യപ്പെടുന്നത്. ഒന്നാം പ്രതി അബ്‍ദുൽ ജബ്ബാർ 5.4 കോടി രൂപ,സെക്രട്ടറി പി.കെ പ്രസന്നകുമാരി 2.2 കോടി രൂപ, സൊസൈറ്റി പ്രസിഡണ്ട് എം.മുഹമ്മദ് 98.37 ലക്ഷം രൂപ വൈസ് പ്രസിഡണ്ട് സി.കബീർ 4.38ലക്ഷം രൂപ, ഡയറക്ടറായ സി.പി.എം ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ 5.53 ലക്ഷം രൂപ എന്നിങ്ങനെ തിരിച്ചടയ്ക്കണം. ഇവർ ഉൾപ്പെടെ പതിമൂന്ന് പേർക്കാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാർ നോട്ടീസ് നൽകിയത്.
2019 ലാണ് സി പി എം നിയന്ത്രണത്തിലുള്ള ബാങ്കിൽ ഒമ്പത് കോടിയുടെ തട്ടിപ്പ് നടന്നത്. കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ രണ്ട് ജീവനക്കാർ അറസ്റ്റിലായിരുന്നു. സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ച് നിക്ഷേപകർ അറിയാതെ പണം പിൻവലിച്ചായിരുന്നു തട്ടിപ്പ്. പണയം വച്ച സ്വർണാഭരണങ്ങൾ വായ്പവച്ചവർ അറിയാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ വലിയ തുകയ്ക്ക് പണയം വച്ചും പണം തട്ടിയെന്ന് കണ്ടെത്തിയിരുന്നു.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam