വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Published : Jul 03, 2023, 05:28 PM ISTUpdated : Jul 03, 2023, 05:36 PM IST
വള്ളംകളിക്കിടെ ചമ്പക്കുളത്ത്   വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Synopsis

വനിതകൾ തുഴഞ്ഞ വള്ളമാണ് അപകടത്തില്‍ പെട്ടത്. 25  പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം നടക്കുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു.  ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്. 

ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ട്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. അപകടത്തിൽപെട്ട വള്ളത്തിൽ ഉള്ളവരെ ബോട്ടുകളിൽ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്കിടെ ആയിരുന്നു അപകടം. 

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്