കാണാതായിട്ട് ആറ് ദിവസം; യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

Published : Oct 29, 2024, 04:26 PM IST
കാണാതായിട്ട് ആറ് ദിവസം; യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

Synopsis

മത്സ്യത്തൊഴിലാളികളാണ് താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ ആദ്യം മൃതദേഹം കണ്ടത്. 

മലപ്പുറം: ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു.

മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഫിഷറീസ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. സീ റെസ്‌ക്യൂ ഗാർഡുമാരായ അബ്ദുറഹിമാൻകുട്ടി, അലി അക്ബർ, ഗ്രൗണ്ട് റെസ്‌ക്യൂ ഗാർഡുമാരായ നാസർ താനൂർ, ഫൈസൽ, സ്രാങ്ക് കെ.പി യൂനുസ്, ഡക്ക് ഹാൻഡ് കെ.പി മുഹമ്മദ് യാസീൻ, മഹറൂഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

READ MORE: ജഡ്ജിയുടെ ചേംബ‍ർ വളഞ്ഞ് അഭിഭാഷകർ, പിന്നാലെ കൂട്ടത്തല്ലും ലാത്തിച്ചാർജും; സംഭവം ഗാസിയാബാദ് ജില്ലാ കോടതിയിൽ

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം