
കോഴിക്കോട്: ആസാമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറുടെ മൃതദേഹം രാത്രിയോടെ സ്വദേശമായ മേപ്പയ്യൂരെത്തിക്കും. ലോക്ഡൗണിനിടെ മടക്കയാത്ര മുടങ്ങി ആസാമിൽ കുടുങ്ങിയ ബസ്സ് ജീവനക്കാരനായ അഭിജിത്തിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികളുമായി ആസാമിലെ നഗോണിലേക്ക് പോയതായിരുന്നു മേപ്പയ്യൂർ മഠത്തിൽ കുളങ്ങര മീത്തൽ അഭിജിത്. ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽ നിന്നാണ് ബസ്സ് പുറപ്പെട്ടത്. അഭിജിതിന്‍റേതുൾപ്പെടെ നിരവധി ബസ്സുകളാണ് കഴിഞ്ഞ ഒന്നര മാസമായി ആസാമിൽ കുടുങ്ങിക്കിടക്കുന്നത്.
ഡ്രൈവർമാരും സഹായികളും നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും ആസാമിലുൾപ്പെടെ ലോക്ഡൗണായതിനാൽ തിരിച്ച് വരാൻ കഴിഞ്ഞിരുന്നില്ല. ആസാമിൽ കുടുങ്ങിയതിന്‍റെ മാനസിക സംഘർഷം അഭിജിത്തിനുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അഭിജിതിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam