കൊല്ലം പടിഞ്ഞാറെ കല്ലടയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jun 20, 2021, 10:30 AM IST
Highlights

പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.  വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത് .

കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.  വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത് .

കാണാതായ ആദർശ് ( 24 ) നായി തിരച്ചിൽ തുടരുകയാണ്. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതാണ് ഇരുവരും.  വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!