പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം: ഇടപട്ട് ആരോഗ്യമന്ത്രി; പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

Published : Sep 25, 2026, 03:31 PM IST
K Muraleedharan2

Synopsis

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടു. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ വാങ്ങാൻ ഡി.എം.ഒയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. എന്നാൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ ഉടൻ എത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. പറവൂർ പരുവതുരുത്ത് സ്വദേശിനി ജെസ്സി പൈലിയുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചതിന് ശേഷം അഴുകിയ നിലയിൽ കണ്ടെത്തിയത്. 16 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തപ്പോഴാണ് അഴുകിയതായി കണ്ടത്. തുടർന്ന് ജെസ്സിയുടെ മകൻ പരാതിയുമായി രംഗത്തെത്തി.

സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകൾക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരം ആരോഗ്യമന്ത്രിക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈൽ ഫ്രീസറിലാണെന്നും, പോസ്റ്റ്‌മോർട്ടത്തിനായി എടുത്തപ്പോൾ താപനില -3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘പാർട്ടി മുരളീധരനൊപ്പം’; സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ
50 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പ്; അറഫാ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനെതിരെ അന്വേഷണം തുടങ്ങി ഇഡി