
കണ്ണൂർ: തളിപ്പറമ്പ് ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്‍റെ ഷട്ടറും വരാന്തയും സ്ഫോടനത്തിൽ തകർന്നു.
രണ്ടാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ബക്കളത്ത് ലീഗ് ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ബക്കളത്തും സമീപ പ്രദേശങ്ങളിലും നടന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ബോംബേറെന്നാണ് വിവരം. സി പി എമ്മാണ് ആക്രമണത്തിന് പിറകിലെന്ന് യു ഡി ഫ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam