"എന്നെ വെട്ടിയതും അനിൽ; തിരിച്ചറിഞ്ഞത് മാധ്യമങ്ങളിൽ പടം വന്നപ്പോൾ": ആരോപണവുമായി മുൻ സൈനികൻ

Published : May 09, 2019, 10:13 AM IST
"എന്നെ വെട്ടിയതും അനിൽ; തിരിച്ചറിഞ്ഞത് മാധ്യമങ്ങളിൽ പടം വന്നപ്പോൾ": ആരോപണവുമായി മുൻ സൈനികൻ

Synopsis

അനിലിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് ഷിബു തിരിച്ചറിഞ്ഞത്. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആരോപണം

പാലക്കാട്: സ്പിരിറ്റ് കേസിൽ അറസ്റ്റിലായ മുൻ സിപിഎം നേതാവ് അത്തിമണി അനിൽ മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആളെന്ന് ആരോപണം. അനിലിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് ഇയാൾ തിരിച്ചറിഞ്ഞത്. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് കിഴക്കഞ്ചേരി സ്വദേശിയും സൈനികനുമായിരുന്ന ഷിബുവിന് നേർക്ക് ആക്രമണമുണ്ടാകുന്നത്. തന്നെ ആക്രമിച്ചത് അത്തിമണി അനിലും സംഘവുമാണെന്നാണ് ഷിബുവിന്‍റെ വെളിപ്പെടുത്തൽ. അന്നത്തെ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൂടിയായ ഷിബുവിന്‍റെ വലതുകാൽ നഷ്ടപ്പെട്ടു. കൈകകൾക്കും ശരീരാഭാഗങ്ങൾക്കും ഗുരുതരമായി മുറിവേറ്റു. സ്പിരിറ്റ് കേസിൽ പിടിയിലായ അനിലിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഷിബു ആളെ തിരിച്ചറിഞ്ഞത്.

അന്ന് തന്നെ ആക്രമിച്ചവരല്ല അറസ്റ്റിലായതെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും ഷിബു പറയുന്നു. കണ്ണമ്പ്രയിൽ ആർഎസ്എസ് പ്രവർത്തകൻ മണികണ്ഠന് നേർക്കുണ്ടായ വധശ്രമത്തിന് പുറകിലും അനിലാണെന്ന് ബിജെപി ആരോപിക്കുന്നു. ജനതാദൾ പ്രവർത്തകൻ സിനീഷ് ഉൾപ്പെടെ ആക്രമിക്കപ്പെട്ടത് സമാന രീതിയിലാണ്. അനിലിന്‍റെ സാമ്പത്തിക സ്രോതസും ക്വട്ടേഷൻ ഇടപാടുകളും അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ