കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു, അക്രമികൾ രക്ഷപ്പെട്ടു

Published : Oct 06, 2020, 11:04 PM IST
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു, അക്രമികൾ രക്ഷപ്പെട്ടു

Synopsis

ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുന്നതിനിടയിൽ, അക്രമിസംഘം രക്ഷപ്പെട്ടു

കണ്ണൂർ: കൂത്തുപറമ്പിൽ ബിജെപി നേതാവിന്റെ  വീടിന്റെ മുന്നിൽ ബോംബേറ്. കെഎ പ്രത്യുഷിന്റെ വീടിന്റെ മുന്നിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒൻപത് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിൽ ബോംബെറിഞ്ഞത്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുന്നതിനിടയിൽ, അക്രമിസംഘം രക്ഷപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ  കണ്ടെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും ദില്ലിയിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്, കെസി പങ്കെടുക്കില്ല
അവയവകൈമാറ്റത്തിന് വ്യാജരേഖ ചമച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; മനുഷ്യക്കടത്തിലും അന്വേഷണം, നിലവിൽ 4 പ്രതികൾ കസ്റ്റഡിയിൽ