കണ്ണൂരിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ ബോംബ് സ്ഫോടനം; ഒരു സ്ത്രീയ്ക്ക് പരിക്ക്

Published : Mar 06, 2020, 04:06 PM IST
കണ്ണൂരിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ ബോംബ് സ്ഫോടനം; ഒരു സ്ത്രീയ്ക്ക് പരിക്ക്

Synopsis

സ്ഫോടനത്തില്‍ ഒരു തൊഴിലാളിക്ക് വലത് കൈക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റു. ഓമന ദയാനന്ദനാണ് പരിക്കേറ്റത്. 

കണ്ണൂർ: കണ്ണൂരിൽ മുഴക്കുന്ന് തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. 19 ഓളം സ്ത്രീ തൊഴിലാളികൾ പണി എടുക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്. ഓമന ദയാനന്ദന്റെ ഇവരുടെ ഇരുകാലുകൾക്കും വലത് കൈക്കുമാണ് പരിക്കേറ്റത്.

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി