
കൊച്ചി: കേരള ഹൈക്കോടതിയിൽ നാല് പുതിയ അഡീഷണൽ ജഡ്ജിമാർ കൂടി ചുമതലയേറ്റെടുത്തു. ബെച്ചു കുര്യൻ തോമസ്, ടി ആർ രവി, പി ഗോപിനാഥ്, എം ആർ അനിത എന്നിവരാണ് ഇന്ന് ചുമതലയേറ്റത്.
സുപ്രീംകോടതി കൊളീജിയം ശുപാർശ അംഗീകരിച്ച് ഈ മാസം നാലിനാണ് കോഴിക്കോട് സെൻഷസ് ജഡ്ജി എം ആർ അനിതയെയും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ മൂന്ന് പേരെയും രാഷ്ട്രപതി അഡീഷണൽ ജഡ്ജി ആയി നിയമിച്ച് ഉത്തരവിറക്കിയത്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ നാല് പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
അഡ്വക്കറ്റ് ജനറൽ സിപി സുധാകര പ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ ലക്ഷ്മി നാരായണൻ എന്നിവരടക്കം ചടങ്ങിൽ സംസാരിച്ചു. ഹൈക്കോടതി ജസ്റ്റിസുമാർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അടക്കമുള്ളവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam