
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. വിമാനത്തിൽ ബോംബ് വെച്ചതായി വിമാനത്താവളത്തിൽ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു.
സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഈ സന്ദേശവും വന്നത്. ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റൺവേയിലേക്ക് നീങ്ങിയിരുന്നു. ഈ വിമാനം തിരിച്ചു വിളിച്ച് യാത്രക്കാരെ ഇറക്കി പരിശോധന തുടരുകയാണ്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
കണ്ണൂരിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു
പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം, പൊലീസുകാരന് കുത്തേറ്റു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam