
കണ്ണൂർ: പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ . പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം കണക്ക് പുറത്തുവിടണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും. പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ലെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. പാർട്ടി കണക്കു പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ, അഞ്ചു വർഷമായി പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നുവെന്നും തനിക്കും ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ മാറി നിന്ന സമയത്ത് ഏരിയ കമ്മിറ്റിയിൽ ഒരു കണക്ക് അവതരിപ്പിച്ചു. പാർട്ടിയേ രക്ഷിക്കാൻ ഈ കണക്ക് കീഴ് ഘടകങ്ങളിൽ അവതരിപ്പിക്കാൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാകാം ജില്ലാ കമ്മിറ്റി ഇപ്പോൾ കണക്ക് പുറത്ത് വിടുന്നതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam