കടമെടുപ്പ് പരിധി:കേന്ദ്രത്തിനെതിരെ സംസ്ഥാനം,സുപ്രീംകോടതിയെ സമീപിക്കും,ജിഎസ്ടി ഒഴിവാക്കുന്നതിലും ആശയക്കുഴപ്പം

Published : Jul 27, 2022, 06:40 AM ISTUpdated : Jul 27, 2022, 07:52 AM IST
കടമെടുപ്പ് പരിധി:കേന്ദ്രത്തിനെതിരെ സംസ്ഥാനം,സുപ്രീംകോടതിയെ സമീപിക്കും,ജിഎസ്ടി ഒഴിവാക്കുന്നതിലും ആശയക്കുഴപ്പം

Synopsis

അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്നവും കേന്ദ്രത്തിൻറെ കൂടുതൽ എതിർപ്പിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

തിരുവനന്തപുരം : കടമെടുപ്പ് പരിധിയിലെ (borrowing limit)നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ (supreme court)സമീപിക്കാൻ കേരളം(keralam). കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്നവും കേന്ദ്രത്തിൻറെ കൂടുതൽ എതിർപ്പിനും കാരണമാകുമെന്ന്
സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

 

സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കൈവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കേരളം. കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നിൽ നിൽക്കെ, കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിൽ ഇനി നിയമവഴി തേടാനാണ് നീക്കം.കിഫ്ബി, പെൻഷൻ കമ്പനി വായ്പകളെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങൾക്ക് മേൽ കേന്ദ്രത്തിന് കടന്നുകയാറാനാകില്ലെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ കിഫ്ബി, പെൻഷൻ വായ്പകൾക്കെതിരായ 
സിഎജി നിഗമനങ്ങൾ കോടതിയിൽ തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്. 

 

നിത്യോപയോഗ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ 5% ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. .എന്നാൽ പ്രഖ്യാപനത്തിന്റെ പ്രായോഗികതയിൽ സംശയമുയരുകയാണ്. ജിഎസ്‌ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം എന്നാൽ 5% ജിഎസ്ടിയിലെ സംസ്ഥാന വിഹിതമായ
2.5% ശതമാനം വേണ്ടെന്ന് വയ്ക്കാനേ കേരളത്തിനാകൂഎന്നാണ് ജിഎസ്ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.കേന്ദ്രത്തന്റെ വിഹിതം കേരളത്തിന് തടുക്കാനാവില്ല. ഇതോടെ കേരളത്തിന്റെ ജിഎസ്ടി വിഹിതം ഇനിയും കുറയും.അന്തർ സംസ്ഥാന വ്യാപാരങ്ങളെ അടക്കം ഇത് ബാധിക്കുമെന്നുംവിഗ്ധർ പറയുന്നു. ജിഎസ്ടി ചുമത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വസ്തുക്കൾക്ക് കേരളത്തിൽ എങ്ങനെ നികുതി ഒഴിവാക്കാനാകും എന്നാണ് ചോദ്യം. 5% ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് പ്രഖ്യാപനമെങ്കിലും പാലുത്പന്നങങൾക്ക് ചുമത്തിയ ജിഎസ്ടിയിൽ മാറ്റമുണ്ടായേക്കില്ല.

'കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവരരുത്'; കേന്ദ്രത്തിന് കത്തയച്ച് കേരളം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കിഫ്ബി വായ്പകളും പെൻഷൻ കമ്പനി വായ്പകളും പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന് സിഎജി ആവർത്തിച്ചതോടെയാണ്  സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. വായ്പയെടുക്കാനുള്ള അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തിൽ കുറിച്ചു. ഈ മാസം 22ന് ആണ് കത്തയച്ചത്.

സർക്കാർ ഗ്യാരണ്ടി നൽകുന്ന കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ വായ്പകളെ പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക് കടന്നുകയറാനാകില്ലെന്നും കത്തിലുണ്ട്. കേന്ദ്ര ഗ്രാൻഡും, ജിഎസ്‍‍ടി നഷ്ടപരിഹാരവും കൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനം ഞെരുക്കത്തിലാകുമെന്നും അതുകൊണ്ട് തന്നെ വായ്പാ പരിധി കുറയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്. സിഎജിക്ക് ഓഡിറ്റിംഗിനുള്ള അധികാരം മാത്രമേയുള്ളൂ എന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

കിഫ്ബി വായ്പകൾ ബജറ്റിൽ ഉൾപ്പെടുത്തണം എന്ന് അഭിപ്രായപ്പെട്ടിട്ടില്ല: വിശദീകരണവുമായി ധന വകുപ്പ് സെക്രട്ടറി

കിഫ്ബി വായ്പകളുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ധന വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിങ്. കിഫ്ബി വായ്പകൾ ബജറ്റിൽ ഉൾപ്പെടുത്തണം എന്ന് താൻ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തുന്നത് സുതാര്യതക്ക് സഹായിക്കും എന്നാണ് താൻ അഭിപ്രായപ്പെട്ടത്. തന്റെ അഭിപ്രായം മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചെന്നും രാജേഷ് കുമാർ സിങ് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകണത്തിലെ ധനസെക്രട്ടറിയുടെ ലേഖനം വിവാദം ആയതിന് പിന്നാലെയാണ് വിശദീകരണം.

കിഫ്ബി വായ്പകളെ ബജറ്റിൽ ഉൾപ്പെടുത്താവുന്നതാണെന്ന തരത്തിലാണ് ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ അഭിപ്രായം പുറത്തുവന്നത്. ഇത് കിഫ്ബിയിൽ കേന്ദ്രത്തിനെതിരെ പൊരുതുന്ന സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്നതായി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഇക്കോണമി എന്ന പ്രസിദ്ധീകരണത്തിലെ ലേഖനത്തിലാണ് ധനകാര്യ സെക്രട്ടറി ഈ അഭിപ്രായം പങ്കുവച്ചത്. ഭക്ഷ്യ സബ്‍സിഡിയെ കേന്ദ്രം ബജറ്റിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാണ് സെക്രട്ടറി ഈ നിലപാടിനെ ന്യായീകരിക്കുന്നത്. കിഫ്ബി, പെൻഷൻ വായ്പകളെ ബജറ്റിൽ ഉൾപ്പെടുത്തുന്നിനുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണെന്നും അങ്ങനെ യാഥാർത്ഥ ബാധ്യതകളെ കൂടുതൽ സുതാര്യമായി അവതരിപ്പിക്കാവുന്നതാണെന്നുമാണ് രാജേഷ് കുമാർ സിംഗിന്റെ വാദം. അതേസമയം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ കത്തിനെ കുറിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ