കടമെടുപ്പ് പരിധിയിൽ മഞ്ഞുരുകുമോ? കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

Published : Feb 15, 2024, 05:41 AM IST
കടമെടുപ്പ് പരിധിയിൽ മഞ്ഞുരുകുമോ? കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

Synopsis

സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്

ദില്ലി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം. ധനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

കുട്ടിയെ ഇടിച്ചത് കണ്ടില്ലെന്ന് മൊഴി, കാർ ഉടമയുടെ സുഹൃത്ത് അറസ്റ്റിൽ, യുവതിയെയും പ്രതിചേര്‍ക്കും

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം