
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് വിശദീകരണം. ബിനാലെയുടെ വളർച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ബിനാലെയും നിറസാന്നിധ്യമായിരുന്നു. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് തുടങ്ങി എന്ന് ബിനാലെ അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ബിനാലെ ചെയർപേഴ്സണ്‍ വി വേണുവാണ് ബോസിന്‍റെ രാജിക്കാര്യം അറിയിച്ചത്.
15 വർഷമായുള്ള ബന്ധമാണ് താൻ അവസാനിപ്പിക്കുന്നതെന്നും വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് രാജി. തന്‍റെ കലാപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബോസ് കൃഷ്ണമാചാരി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam