കെ എം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്, കോടിയേരി സ്മാരക പഠനഗവേഷണ കേന്ദ്രത്തിന്‍റെ കാര്യത്തിലും തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം

Published : Jan 14, 2026, 03:21 PM IST
km mani  and kodiyeri

Synopsis

എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്.

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ എം മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്. ആർ. ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക.

കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിന് നൽകും. പ്രതിവർഷം ആർ ഒന്നിന് നൂറുരൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് (KBMASS)ന് 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം
വയനാട്ടിലെ കർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്ന്; പോസ്റ്റുമോർട്ടം പൂർത്തിയായി, മരണകാരണം ആന്തരിക രക്തസ്രാവം