സ്വകാര്യചിത്രങ്ങൾ ഉപയോ​ഗിച്ച് ഭീഷണി; കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺസുഹൃത്ത് അറസ്റ്റിൽ

Published : Nov 03, 2022, 11:32 AM ISTUpdated : Nov 03, 2022, 11:40 AM IST
സ്വകാര്യചിത്രങ്ങൾ ഉപയോ​ഗിച്ച് ഭീഷണി; കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺസുഹൃത്ത് അറസ്റ്റിൽ

Synopsis

ഒക്ടോബർ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്

കാസർകോ‍ഡ്: കോളജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കാഞ്ഞങ്ങാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്ത്  കല്ലൂരാവി സ്വദേശി അബ്‌ദുൾ ഷുഹൈബിനെ ഹോസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.  സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബർ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി