നെയ്യാറ്റിന്‍കരയില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

Published : Jan 11, 2021, 10:26 PM IST
നെയ്യാറ്റിന്‍കരയില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

ഒളിവിലായിരുന്ന യുവാവിനെ ശനിയാഴ്‍ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.   

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസുകാരിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെയാണ് യുവാവ് കൈഞരമ്പും കഴുത്തും ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒളിവിലായിരുന്ന യുവാവിനെ ശനിയാഴ്‍ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. 

നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരിയെ വെള്ളിയാഴ്‍ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിൽ വന്നിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ആൺസുഹൃത്തിന്‍റെ ഭീഷണിയും മർദ്ദനവും കാരണമാണ് പെൺകുട്ടി മരിച്ചതെന്നും സഹോദരി ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് നിലവിൽ ആൺ സുഹൃത്തിനെതിരെ കേസ് ഉണ്ട്.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി