മുട്ടിൽ മരംമുറി: സെക്ഷൻ ഓഫീസറായിരുന്ന ബിപി രാജുവിനെതിരെ ഗുരുതര കുറ്റങ്ങൾ, സസ്പെന്റ് ചെയ്തു

Published : Aug 13, 2021, 06:49 PM IST
മുട്ടിൽ മരംമുറി: സെക്ഷൻ ഓഫീസറായിരുന്ന ബിപി രാജുവിനെതിരെ ഗുരുതര കുറ്റങ്ങൾ, സസ്പെന്റ് ചെയ്തു

Synopsis

ബിപി രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ടിൽ പറയുന്നു

വയനാട്: മുട്ടിൽ മരംമുറി സമയത്ത് ഫോറസ്റ്റ് സെക്ഷൻ ഓഫീസറായിരുന്ന ബിപി രാജുവിനെ സസ്പെൻറ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡികെ വിനോദ് കുമാറാണ് ഉത്തരവിറക്കിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിർദേശങ്ങൾ പാലിച്ചില്ല, പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ കണ്ടെത്തിയത്.

ബിപി രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക  ലംഘനമുണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ടിൽ പറയുന്നു. 64 തവണ പ്രതി റോജി അഗസ്റ്റിനുമായി ബിപി രാജു ഫോണിൽ സംസാരിച്ചു. 42 തവണ ആന്‍റോ അഗസ്റ്റിനുമായും ഫോണിൽ സംസാരിച്ചു. പ്രതികൾ ഈട്ടി തടികൾ പെരുമ്പാവൂരിലേക്ക് കടത്തിയ ദിവസം രാത്രി ദീർഘ നേരം ആന്‍റോ അഗസ്റ്റിനുമായി ഉദ്യോഗസ്ഥൻ ഫോണിൽ സംസാരിച്ചതായും കണ്ടെത്തി. ഇതേ തുടർന്നാണ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരു സന്ദേശം ഉണര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ