പാർലമെന്‍റിൽ ബ്രഹ്മപുരം 'തീ പിടിച്ച' ചർച്ചയാകും? അടിയന്തര പ്രമേയത്തിന് കെസി വേണുഗോപാലടക്കമുള്ളവ‍രുടെ നോട്ടീസ്

Published : Mar 13, 2023, 10:06 AM ISTUpdated : Mar 13, 2023, 10:25 AM IST
പാർലമെന്‍റിൽ ബ്രഹ്മപുരം 'തീ പിടിച്ച' ചർച്ചയാകും? അടിയന്തര പ്രമേയത്തിന് കെസി വേണുഗോപാലടക്കമുള്ളവ‍രുടെ നോട്ടീസ്

Synopsis

ലോക്സഭയിൽ ഹൈബി ഈഡനും ബെന്നി ബഹ്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിലാകട്ടെ കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്

ദില്ലി: കൊച്ചിയിൽ മൂടുന്ന ബ്രഹ്മപുരം വിഷപ്പുക വിഷയം പാർലമെന്‍റിലും ചർച്ചയാകും. ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നേതാക്കൾ നോട്ടീസ് നൽകി. ലോക്സഭയിൽ ഹൈബി ഈഡനും ബെന്നി ബഹ്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിലാകട്ടെ കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ കേന്ദ്ര ഇടപെടലും കേരള എം പി മാ‍ർ തേടിയിട്ടുണ്ട്.

കൈക്കൂലി വിഷയത്തിൽ എംഎൽഎക്കെതിരെ മോദി എന്തേ മിണ്ടാത്തത്, പങ്ക് കിട്ടുന്നുണ്ടോ? രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

അതേസമയം പാർലമെൻറ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടമാണ് ഇന്ന് തുടങ്ങുന്നത്.17 സിറ്റിംഗാണ് ഏപ്രിൽ 6 വരെ നീളുന്ന സമ്മേളന കാലയളവിൽ നിശ്ചയിച്ചിരിക്കുന്നത്. 35 ബില്ലുകളാണ് ലോക്സഭയിലും, രാജ്യസഭയിലുമായി പാസാക്കാനായി കാത്തുകിടക്കുന്നത്. പരിശോധനക്കായി പാർലമെൻ്റ് സമിതിക്ക് വിട്ട സഹകരണ സൊസൈറ്റി ബിൽ, ജൈവ വൈവിധ്യ ബിൽ എന്നിവ സംബന്ധിച്ച റിപ്പോർട്ട് സമിതി മേശപ്പുറത്ത് വച്ചേക്കും. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ  രാഹുൽ ഗാന്ധിക്കെതിരെ അവകാശ സമിതി തുടർ നടപടികളിലേക്ക് കടന്നേക്കുമോ എന്നതും കണ്ടറിയണം. രാഹുലിൻ്റെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന് അവകാശ സമിതയോട് ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി വിവാദം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സഭയുടെ സുഗമമായ പ്രവർത്തനത്തിന് പിന്തുണ തേടി രാജ്യസഭ ചെയർമാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻ കർ ഇന്നലെ സർവകക്ഷി യോഗം വിളിച്ചിരുന്നു.

അതേസമയം ബ്രഹ്മപുരത്ത് തീപിടിത്തം തുടങ്ങിയിട്ട് 12 ദിവസം പിന്നിടുമ്പോഴും കേന്ദ്ര സഹായം തേടാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ വിമ‍ർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ആവശ്യപ്പെട്ടാൽ ഒരു മണിക്കൂറിനകം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടും കേരള സർക്കാർ കേന്ദ്ര സഹായം ആവശ്യപ്പെടുന്നില്ല. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കിയിട്ടും എന്ത് കൊണ്ട് കേന്ദ്ര സഹായം ചോദിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണമുണ്ടാകുമെന്ന ഭയമാണോ പിണറായിക്കെന്നെന്നും സുരേന്ദ്രൻ ചോദിച്ചു. ദുരഭിമാനം കൊണ്ടാണോ അതോ ദേശീയ ശ്രദ്ധയിൽ വിഷയം വരുമെന്നത് കൊണ്ടാണോ കേന്ദ്ര സഹായം തേടാത്തത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വിഷയമാണ്. സംസ്ഥാനം അടിയന്തിരമായി കേന്ദ്ര സഹായം തേടണമെന്നും ബി ജെ പി അധ്യക്ഷൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'