
തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയുടെ പ്രസിഡന്റായി ഷി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പിണറായി ആശംസകൾ നേർന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയർന്നുവന്നത് തീർച്ചയായും പ്രശംസനീയയ കാര്യമാണെന്നും ചൈന കൂടുതൽ സമ്പന്നത കൈവരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകളെന്നും പിണറായി നേർന്നു.
കഴിഞ്ഞ ദിവസമാണ് ഷി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻപിങ്ങിനു വോട്ടുചെയ്യുകയായിരുന്നു. നേരത്തെ പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. ഷി ജിൻപിങ്ങിന്റെ തുടർച്ചക്കായി ണ്ടു തവണയിലധികം ഒരാൾ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ നേരത്തേ ചൈനീസ് ഭരണഘടനയിൽനിന്ന് നീക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam