
കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. സംഭവ ദിവസം പ്ലാൻ്റിൽ ഉണ്ടായിരുന്നത് 48 പേർ ആണ്. ഇവരിൽ നിന്ന് വിവരങ്ങൾ തേടി. ഫോൺ രേഖകൾ പരിശോധിച്ചു. ആറ് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സാറ്റലൈറ്റ് ഇമേജുകൾക്കായി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നൽകിയെന്നും കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു
12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു
കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ കോർപ്പറേഷൻ; എങ്കിലും അനിശ്ചിതത്വം