'ബ്രഹ്മപുരത്തെ തീയണക്കല്‍ രാത്രിയും തുടരും, മാലിന്യനീക്കം സുഗമമാക്കും, നടപടികൾ നീട്ടിക്കൊണ്ടുപോകില്ല'

Published : Mar 09, 2023, 12:49 PM ISTUpdated : Mar 09, 2023, 01:29 PM IST
'ബ്രഹ്മപുരത്തെ തീയണക്കല്‍ രാത്രിയും തുടരും, മാലിന്യനീക്കം സുഗമമാക്കും, നടപടികൾ  നീട്ടിക്കൊണ്ടുപോകില്ല'

Synopsis

നല്ല ടീം  ആയി  പ്രവർത്തിക്കും.ബ്രഹ്മപുരത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് പുതിയ കളക്ടര്‍

കൊച്ചി: ബ്രഹ്മപുരത്തെ തീ  കെടുത്താൻ  പകൽ  നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചു ആരോഗ്യ വിഭാഗം  കൂടുതൽ  ശക്തമായി  ഇടപെടും .52 ഹിറ്റാച്ചികൾ  ഒരേ സമയം  പ്രവർത്തിക്കുന്നുണ്ട്.എയർ ക്വാളിറ്റി പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും.കൊച്ചിയിൽ മാലിന്യ നീക്കം  സുഗമമാക്കും.നടപടികൾ  നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.കളക്ടർ,എം എല്‍ എ, മേയര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.രാജി ആവശ്യം  രാഷ്ട്രീയ  പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.ബ്രഹ്മപുറത്തെ പ്രശ്നതിന്  സ്ഥിര  പരിഹാരം  ഉണ്ടാക്കുമെന്ന് ഇന്ന് ചാര്‍ജ്ജെടുത്ത പുതിയ കളക്ടര്‍  ഉമേഷ് വ്യക്തമാക്കി.

 ബ്രഹ്മപുരത്ത് നിന്നുയരുന്നത് അഴിമതിയുടെ പുകച്ചുരുളുകളണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃശ്ണദാസ് പറഞ്ഞു.സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്‍റേയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഇടപാടുകള്‍ നടന്നത്.അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം . കോഴിക്കോട് ഞെളിയൻ പറമ്പിലും കൊല്ലത്തും തിരുവനന്തപുരത്തും ഇതേ കമ്പനിയ്ക്കാണ് കരാര്‍ നൽകിയത്. മുഖ്യമന്ത്രി മാലിന്യ കുംഭകോണ കേസിലും പ്രതിയാകും. കരാർ എല്ലാം വൈക്കം വിശ്വൻ്റെ കുടുംബത്തിനാണ്.അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം.അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 സോണ്ട ഇൻഫ്രാടെകിന് കോഴിക്കോടും പാളി, ഞെളിയൻ പറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതി നാല് വർഷം ആയിട്ടും നടപ്പായില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്