ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ തുടരും; ഐപി സൗകര്യം അടക്കം നിലനിർത്താൻ തീരുമാനം

Published : Mar 27, 2023, 02:46 PM IST
ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ തുടരും; ഐപി സൗകര്യം അടക്കം നിലനിർത്താൻ തീരുമാനം

Synopsis

ഇനിയും തീപിടിത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുന്നുണ്ട്

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ തുടരാൻ തീരുമാനം. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യം നിലനിർത്തും. തീയണച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധന നടത്താനും തീരുമാനമായി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് തീരുമാനം. ഇനിയും തീപിടിത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുന്നുണ്ട്. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായ ഘട്ടത്തിൽ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും