'ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, സർക്കാർ ശാശ്വത നടപടി സ്വീകരിക്കണം': ഐഎംഎ

Published : Mar 12, 2023, 11:49 AM IST
'ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, സർക്കാർ ശാശ്വത നടപടി സ്വീകരിക്കണം': ഐഎംഎ

Synopsis

'പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും' 

കൊച്ചി : ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് വിശദീകരിച്ചു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യപുക കൊണ്ടുള്ള പ്രശ്നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. കാൻസർ, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ അടക്കമുണ്ടാകുന്നതിന് സാധ്യതയുണ്ട്. പക്ഷേ അത് സംബന്ധിച്ച് പഠനമൊന്നുമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.  

 

 

 

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ