ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

Published : Apr 24, 2026, 10:47 PM IST
brennen college

Synopsis

തലശ്ശേരി ഗവൺമെൻ്റ് ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. ഹൈ റെസല്യൂഷൻ റെക്കോർഡിങ് കാരണം മെമ്മറി നിറഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് വിശദീകരണം

കണ്ണൂർ: തലശ്ശേരിയിൽ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ഫുട്ടേജുകൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. മെമ്മറി നിറഞ്ഞതോടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഹാർഡ് ഡിസ്‌കിൽ ഹൈ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹാർഡ് ഡിസ്ക് മാറ്റിയത്. വെള്ളിയാഴ്ച വരണാധികാരികൾ ബന്ധപ്പെട്ട സ്ഥാനാർത്ഥികളെ വിവരം അറിയിച്ച ശേഷം സ്ഥാനാർത്ഥികളുടെ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചതെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ ചുമതലയുള്ള തലശ്ശേരി സബ് കലക്ടർ അറിയിച്ചു. ഹാർഡ് ഡിസ്ക് മാറ്റിയ പ്രവൃത്തി മുഴുവനായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മാറ്റിയ ഹാർഡ് ഡിസ്ക് പൊലീസ് സുരക്ഷയിൽ ട്രഷറിയിൽ സൂക്ഷിക്കുന്നതായി സബ് കലക്ടർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെരിപ്പ് കച്ചവടത്തിന്‍റെ മറവില്‍ രാസലഹരി വില്‍പനയും ആഡംബര ജീവിതവും, അഞ്ച് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി
ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ, കണ്ടെത്തിയത് ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിൽ