
തൃശ്ശൂര്‍:ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരെ പുതിയ ആരോപണം.പരാതി പിൻവലിക്കാൻ വൈശാഖന്‍ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്.പരാതിക്കാരൻ അജിത്ത് കൊടകരക്കാണ് പണം വാഗ്ധാനം ചെയ്തത്. അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ വിശദീകരിച്ചു.സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
വൈശാഖനെതിരെ ഒരു നടപടിയും ഇല്ല, ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍
എൻവി വൈശാഖനെ പാർട്ടിയിൽ തരംതാഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ
വൈശാഖനെതിരെ വനിതാ സഹ പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിക്കുളളില്‍ വിവാദമായിരുന്നു. പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ ഡിവൈഎഫ്ഐയുടെ മേഖലാ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി. നിര്‍ബന്ധിത അവധിയില്‍ പോകാനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈഎഫ്ഐ ജാഥകള്‍ പൂര്‍ത്തിയായിട്ട് തുടര്‍ നടപടിയെന്നായിരുന്നു പാര്‍ട്ടി ജില്ലാ നേതൃത്വത്തിനുള്ളിലെ ധാരണ. പ്രതിപക്ഷമടക്കം വിഷയം ഏറ്റെടുത്തതോടെ നടപടി വൈകുന്നതിലെ അതൃപ്തി സിപിഎം സംസ്ഥാന നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ച് ആഗസ്റ്റ് മാസം ആദ്യം നടപടി തീരുമാനിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam