കൊച്ചിയിൽ ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്: അന്തിമ റിപ്പോർട്ട് അടുത്ത മാസം 

Published : Oct 11, 2023, 12:04 PM IST
കൊച്ചിയിൽ  ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്: അന്തിമ റിപ്പോർട്ട് അടുത്ത മാസം 

Synopsis

അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത്  ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് ലക്ഷങ്ങൾ കോഴവാങ്ങിയെന്നാണ് കേസ് 

കൊച്ചി : ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ. കേസുമായി ബന്ധപ്പെട്ട ചില സാക്ഷികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ഫോറൻസിക് രേഖകളുടെ പരിശോധന പൂർത്തിയായി വരുന്നതായും കോടതിയെ അറിയിച്ചു. ഹർ‍ജി ഈമാസം 13 ന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ഹൈക്കോടതി വിജിലൻസ് റിപ്പോ‍ട്ടിന്‍റെയും പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. 

പ്രോഗ്രസ് റിപ്പോര്‍ട്ട് സമർപ്പിച്ചില്ല; 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കെ-റെറ കാരണംകാണിക്കല്‍ നോട്ടീസ്
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ പിവി അൻവർ; അനൗപചാരിക പ്രചാരണത്തിന് തുടക്കം
നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം; ലീ​ഗിന് മുന്നിൽ നിർദേശങ്ങളുമായി യൂത്ത് ലീ​ഗ്