
തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...
തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ ഉമാനുജനാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഇയാളെ കെണിയൊരുക്കി പിടികൂടുകയായിരുന്നു.
വലിയതുറ സ്വദേശിയായ ഒരു മുന്‍ വില്ലേജ് ഓഫീസറാണ് ഉമാനുജനെതിരെ വിജിലന്‍സിന് പരാതി നല്‍കിയത്. ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ വേണ്ടി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവ പരാതിക്കാരന് ആവശ്യമുണ്ടായിരുന്നു. ഇതിനായി മേയ് മാസം മുട്ടത്തറ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. പിന്നീട് പലതവണ അന്വേഷിച്ചു ചെന്നെങ്കിലും കാര്യം നടന്നില്ല.
1000 രൂപ നല്‍കിയാല്‍ സ്ഥല പരിശോധനയ്ക്ക് വരാമെന്ന് രണ്ട് ദിവസം മുമ്പാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉമാനുജന്‍ പരാതിക്കാരനോട് പറഞ്ഞത്. ഇക്കാര്യം അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്‍പി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി.
വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ പരാതിക്കാരന്റെ വീട്ടില്‍ വെച്ച് 1000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്‍പി വിനോദ്കു മാറിനെ പുറമെ ഇന്‍സ്‍പെക്ടര്‍മാരായ സനില്‍ കുമാര്‍, സബ് ഇന്‍സ്‍പെക്ടര്‍മാരായ സഞ്ജയ്, അജിത്, എഎസ്ഐ അനില്‍ കുമാര്‍, എസ്‍.സി.പി.ഒമാരായ ഹാഷിം, അനീഷ്, അരുണ്‍, സിപിഒമാരായ അനൂപ്, പ്രമോദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.
കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടിയിൽ, പൊട്ടിക്കരഞ്ഞ് വില്ലേജ് അസിസ്റ്റന്റ്: അറസ്റ്റ്