
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. പഴയ റെക്കോർഡുകള്‍ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒരു ഏജന്റിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 60,000 രൂപ കണ്ടെടുത്തത്. ആധാരമെഴുത്തുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- 2, എസ്പി അജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന. ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാലും കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകാറില്ലെന്ന് കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam