'എവിടെ എന്റെ തൊഴിൽ', തൊഴിലില്ലായ്മക്കെതിരെ പാർലമെൻറ് മാർച്ച് നടത്തി ഡിവൈഎഫ്‌ഐ 

Published : Nov 03, 2022, 06:15 PM ISTUpdated : Nov 03, 2022, 06:17 PM IST
'എവിടെ എന്റെ തൊഴിൽ', തൊഴിലില്ലായ്മക്കെതിരെ പാർലമെൻറ് മാർച്ച് നടത്തി ഡിവൈഎഫ്‌ഐ 

Synopsis

'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിൻറെ ഭാഗമായി വിവിധ കലാപരിപാടികളും ജന്തർ മന്തറിൽ അരങ്ങേറി. 

ദില്ലി : രാജ്യത്തെ‌ തൊഴിലില്ലായ്മയ്‌ക്കെതിരെ പാർലമെൻറ് മാർച്ച് നടത്തി ഡിവൈഎഫ്‌ഐ. ഒരു വശത്ത് രാജ്യം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ മറുവശത്ത് രാജ്യത്തിൻറെ ഐക്യം തകർക്കുകയാണെന്ന്  മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി  വിമർശിച്ചു. ജന്തർ മന്തറിൽ നടന്ന  പ്രതിഷേധ മാർച്ചിൽ  മുതിർന്ന നേതാവ് നീലോൽപൽ ബസു, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം എന്നിവരും സംസാരിച്ചു. 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിൻറെ ഭാഗമായി വിവിധ കലാപരിപാടികളും ജന്തർ മന്തറിൽ അരങ്ങേറി. 

സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഡിവൈഎഫ്ഐ 

അതേ സമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ലേക്ക് നിജപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിൽ സംസ്ഥാന സർക്കാരിന് ഡി വൈ എഫ് ഐ കഴിഞ്ഞ ദിവസം അഭിവാദ്യം അർപ്പിച്ചു. യുവജന താൽപര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്ന് പിന്മാറിയ സർക്കാർ നിലപാട് യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർഥകമാക്കുന്നതാണെന്നും ഡി വൈ എഫ് ഐ കേരള ഘടകം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിൽ നേരത്തെ ഡി വൈ എഫ് ഐ വിയോജിപ്പ് അറിയിച്ചിരുന്നു. എ ഐ വൈ എഫ് അടക്കമുള്ള യുവജന സംഘടനകളും വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തുകയും പ്രതിഷേധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

എതിർപ്പിന് മുന്നിൽ കീഴടങ്ങി സർക്കാർ; പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു

ഡിവൈഎഫ്ഐ കുറിപ്പ് പൂർണരൂപത്തിൽ

പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായി ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പെൻഷൻ പ്രായം 60 ആക്കി വർദ്ധിപ്പിച്ച തീരുമാനം ഉണ്ടായിരുന്നു. ഈ ഉത്തരവ് ശ്രദ്ധയിൽ പെട്ട ഉടനെ ഡി വൈ എഫ് ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ഈ ആവശ്യം പരിശോധിക്കുകയും യുവജന താൽപര്യം പരിഗണിച്ച് ഉത്തരവ് പിൻവലിക്കുകയും ചെയ്തിരിക്കയാണ്. യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിന് അഭിവാദ്യങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K