കെ സുരേന്ദ്രനെതിരെയുള്ള കോഴക്കേസ്: പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു

By Web TeamFirst Published Jun 27, 2021, 10:08 AM IST
Highlights

വയനാട് എസ് പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. പ്രശാന്ത് മലവയല്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ ആണ് ചോദ്യം ചെയ്യുന്നത്.
 

കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ഇന്ന് ചോദ്യം ചെയ്യും. വയനാട് എസ് പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. പ്രശാന്ത് മലവയല്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ ആണ് ചോദ്യം ചെയ്യുന്നത്. സി കെ ജാനുവിന് പണം നല്‍കിയത് പ്രശാന്ത് മുഖേനയെന്ന് പ്രസീത ആരോപണമുന്നയിച്ചിരുന്നു. അതേസമയം യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യുവമോര്‍ച്ചയുടെ രണ്ട് മണ്ഡലം കമ്മറ്റികളും എട്ട് പഞ്ചായത്ത് കമ്മിറ്റികളും രാജിവെച്ചു. 

സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുര. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്തിരുന്നു. ബത്തേരി മണ്ഡലം യുവമോര്‍ച്ച പ്രസിഡണ്ട് ലിലിത് കുമാറിനെയും പുറത്താക്കി. ആര്‍ത്തിമൂത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങള്‍ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തന്‍പുര ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!