
കൊച്ചി: എറണാകുളത്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ വിജിലൻസ് പിടിയിൽ. കടവന്ത്ര സ്വദേശി കൃപ എൻ കെയാണ് വിജിലൻസിന്‍റെ പിടിയിലായത്. കലൂർ സ്വദേശിയുടെ വസ്തു തരം മാറ്റുന്നതിന് 10 ലക്ഷം കൈക്കൂലി വാങ്ങിയതിന് കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി പിടിയിലായിരുന്നു. വിജിലൻസ് പ്രോജക്ട് സീറോ ദൗത്യത്തിന്റെ ഭാഗമായിലായിരുന്നു അറസ്റ്റ്. ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതോടെയാണ് റിട്ടേർഡ് ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam