ജഡ്ജിമാരുടെ പേരിൽ കൈക്കൂലി:സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും,പ്രത്യേക അന്വേഷണ സംഘം വന്നേക്കും

By Web TeamFirst Published Feb 1, 2023, 5:51 AM IST
Highlights

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ തുടർ നടപടി ആകാം എന്ന നിയമപദേശമാണ് അഡ്വക്കറ്റ് ജനറൽ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുള്ളത്

കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ തുടർ നടപടി ആകാം എന്ന നിയമപദേശമാണ് അഡ്വക്കറ്റ് ജനറൽ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുള്ളത്. എഡിജിപി റാങ്കിൽ കുറയാത്ത ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണസംഘം രൂപീകരിക്കാനാണ് സാധ്യത. 

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണമാണ് സൈബി ജോസിനെതിരെ നിലവിലുള്ളത്. സൈബി ജോസിന് ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം കോഴ ആരോപണത്തിൽ പോലീസ് കേസെടുത്താൽ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൈബി ജോസ് മാറി നിന്നേക്കും

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിന് നോട്ടീസയച്ച് ബാർ കൗൺസിൽ
 

click me!