വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തിലെത്തി, കാത്തിരുന്നിട്ടും വരൻ വന്നില്ല, ഒടുവിൽ പൊലീസിൽ പരാതി

Published : May 15, 2026, 06:00 AM IST
bride files complaint after groom skips wedding ceremony

Synopsis

കാസർകോട് ബളാലിന് സമീപത്ത് വരനെത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തിയിട്ടും മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല

കാസർകോട്: കാസർകോട് ബളാലിന് സമീപത്ത് വരനെത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തിയിട്ടും മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല. പിന്നാലെ യുവതി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മുന്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു‌ നാരായണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്ത‌ത്. വിഷ്ണു‌ നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ച് എംഎല്‍എമാര്‍ക്ക് ഒരുമന്ത്രി? സതീശൻ മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും, ഘടക കക്ഷികൾക്ക് എത്ര, യുഡിഎഫ് അനൗപചാരിക ചർച്ചകൾക്ക് തുടക്കം
കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു; പാമ്പിനെ കവറിലാക്കി ആശുപത്രിയിലെത്തി യുവാവ്