പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ അറസ്റ്റില്‍

Published : Mar 01, 2019, 09:48 PM ISTUpdated : Mar 02, 2019, 12:37 PM IST
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ അറസ്റ്റില്‍

Synopsis

പോക്സോ കേസ് പ്രതിയായ മുന്‍ ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ അൽ അമീൻ, ബന്ധുവായ കബീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരനും ബന്ധുവും അറസ്റ്റില്‍. ഇമാമിന്‍റെ സഹോദരന്‍ അൽ അമീൻ, ബന്ധുവായ കബീർ എന്നിവരെ റിമാൻഡ് ചെയ്തു.

ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴ് പേരെ കഴിഞ്ഞ ദിവസം പൊലീസ് കേസില്‍ പ്രതി ചേർത്തിരുന്നു. നൗഷാദ്, സുധീർ, അൽ അമീൻ, അഷറഫ്, എസ്ഡിപിഐ നേതാക്കളായ അസ്കർ, സലിം കരമന, നവാസ് തോന്നയ്ക്കൽ എന്നിവരെയാണ് പ്രതി ചേർത്തത്. സോഷ്യൽ മീഡിയലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം അൽ ഷെഫീക്ക് ഖാസിമിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ നേരെത്തെ കൊച്ചയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു.

ഇമാമിന്‍റെ പീഡനത്തിനിരയായ  പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ പെൺകുടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിക്കാതിരുന്നതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും