
തിരുവനന്തപുരം: കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ സഹോദരന്‍ വിഷു വിജയന്‍. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു ന്യൂസ് അവറില്‍ വിഷു വിജയന്‍ പറഞ്ഞത്. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്രയുടെ കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞു
ഉത്രയുടെ മരണത്തിൽ സംശയ നിഴലിലാണ് ഭർത്താവ് സൂരജിന്‍റെ പത്തനംതിട്ട പറക്കോട്ടെ കുടുംബം. ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. ഭർത്താവ് സൂരജിന്‍റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാൻ ശ്രമം നടത്തിയത്. മാർച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam