ചേട്ടനെ പൊലീസ് കൊണ്ടുപോകുന്നത് തടയാൻ അനിയനും അച്ഛനുമെത്തി, പൊലീസുകാരെ ആക്രമിച്ചു; 2 പേർ അറസ്റ്റിൽ

Published : Jul 25, 2025, 07:16 PM ISTUpdated : Jul 25, 2025, 07:17 PM IST
police attack arrest

Synopsis

കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എഴുപുന്ന തെക്ക് പുറംതട വീട്ടിൽ യദുകൃഷ്ണൻ (25), സഹോദരൻ മിഥുകൃഷ്ണൻ (22) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്

തുറവൂർ: പട്രോളിങ്ങിനിടെ പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എഴുപുന്ന തെക്ക് പുറംതട വീട്ടിൽ യദുകൃഷ്ണൻ (25), സഹോദരൻ മിഥുകൃഷ്ണൻ (22) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 22 ന് ചങ്ങരം പാടശേഖരത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. പട്രോളിങ്ങിനിടെ ലഹരിക്കടിമപ്പെട്ട് പൊതുശല്യം ഉണ്ടാക്കിയ യദുകൃഷ്ണനെ ജീപ്പിൽ കയറ്റുവാൻ പൊലീസ് ശ്രമിക്കുന്നതിനിടെ എതിർത്ത് നിൽക്കുകയും ഈ സമയം ബഹളം കേട്ട് സ്ഥലത്തെത്തിയ അച്ഛൻ സതീശനും സഹോദരൻ മിഥുകൃഷ്ണനും കൂടെ ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. 

ഒന്നാം പ്രതിയായ യദുകൃഷ്ണനെ അന്ന് തന്നെ സി. ഐ എം. അജയ് മോഹന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. സഹോദരനായ മിഥു കൃഷ്ണനെ ചെല്ലാനത്ത് നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ