വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് കളിക്കുന്നതിനിടെ; ബന്ധുവായ കുട്ടിക്ക് പരിക്ക്

Published : Nov 08, 2025, 07:00 PM ISTUpdated : Nov 08, 2025, 07:12 PM IST
Attapadi children death

Synopsis

: പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്

പാലക്കാട്: പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.  ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വർഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം. മേൽക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു. 

സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാന്‍ എത്താറുണ്ട്. സ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അജയ് - ദേവി ദമ്പതികളുടെ മക്കൾക്കാണ് അപകടത്തില്‍ ജീവന്‍ രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോര്‍ച്ചറിയിലാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും