സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ ബിഎസ്എഫ് ജവാന്മാരെ കാണാനില്ല; ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് പൊലീസിൽ പരാതി നൽകി

Published : Apr 22, 2026, 09:12 AM IST
BSF

Synopsis

സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ല. മധ്യപ്രദേശ് സ്വദേശികളായ ജവാന്മാരെയാണ് കാണാതായത്. ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് പൊലീസിൽ പരാതി നൽകി.

മലപ്പുറം: മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീ ജവാന്മാരെയാണ് കാണാതായത്. തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകി. കോട്ടക്കൽ മണ്ഡലത്തിന്റെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവൽ ചുമതയിലാണ് ഇരുവരും ഉണ്ടായിരുന്നത്. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥനുമായി തർക്കം ഉണ്ടായതായാണ് സംശയം. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തു, ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും; രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘം എത്തി
തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി, ഇന്ന് സ്പെഷ്യൽ ക്യാബിനറ്റ്