ബി‌എസ്‌എൻ‌എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ്: സ്വത്ത് കണ്ടുകെട്ടി പണം തിരികെ നൽകുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 1, 2023, 11:40 AM IST
Highlights

ബിഎസ്എൻഎൽ എഞ്ചിനീയഴേസ് സഹകരണ സംഘത്തിൽ നിന്നും കോടികൾ തട്ടിച്ച പ്രധാനികള്‍ പ്രസിഡണ്ടായിരുന്ന ഗോപിനാഥൻനായരും ജീവനക്കാരനായിരുന്ന രാജീവുമാണ്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത ബി എസ് എൻ എൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് നിയമസഭയിൽ ചർച്ചയായി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നിക്ഷേപക തട്ടിപ്പ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യോത്തര വേളയിൽ പറഞ്ഞു. കൃത്രിമ രജിസ്റ്റർ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ് എന്നതാണ് പ്രാഥമിക കണ്ടെത്തൽ. സംഘത്തിൻറെ പ്രസിഡൻറ് , സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ എന്നിവർക്ക് തട്ടിപ്പിൽ ബന്ധമുള്ളതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പതിമൂന്ന് അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി സഹകരണ വകുപ്പ് ആരംഭിച്ചു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിഎസ്എൻഎൽ എഞ്ചിനീയഴേസ് സഹകരണ സംഘത്തിൽ നിന്നും കോടികൾ തട്ടിച്ച പ്രധാനികള്‍ പ്രസിഡണ്ടായിരുന്ന ഗോപിനാഥൻനായരും ജീവനക്കാരനായിരുന്ന രാജീവുമാണ്. നിക്ഷേപകർ പണം കിട്ടാതെ വലയുമ്പോൾ ഇരുവരും തലസ്ഥാനത്ത് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു. 

വസ്തുവകകൾ ഏറെയുമുള്ളത് വഞ്ചിയൂർ , മണക്കാട് , കടകംപള്ളി വില്ലേജുകളിൽ. വീടുകളുടെ എണ്ണം 20 ലേറെ വരും.  കടകമ്പള്ളി വില്ലേജില്‍ രണ്ടര ഏക്കറിലധികം ഭൂമി വാങ്ങിക്കൂട്ടി.  കോട്ടുകാൽ വില്ലേജിൽ മാത്രം ഗോപിനാഥന്‍ നായരുടെയും ബന്ധുക്കളുടെയും പേരില്‍ വാങ്ങിയത് 15 ഏക്കർ ഭൂമി. സുഹൃത്തുക്കളുടെ പേരിലും വരെ ഇരുവരും ഇടപാടുകള്‍ നടത്തി. ബാലരാമപുരത്ത് ഗോപിനാഥൻനായരുടെ ബന്ധുക്കളുടെ പേരില്‍ വാങ്ങിയ കൂറ്റൻ ഷോപ്പിംഗ് കോംപ്ളക്സ് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഡിംസബറിൽ മറിച്ചുവിറ്റു. തട്ടിച്ച പണം ഇഷ്ടം പോലെ കയ്യിലുള്ളതിനാൽ ഗോപിനാഥൻ നായരും രാജീവും ചോദിച്ചവര്‍ക്കെല്ലാം സംഭാവന നല്‍കി. അന്നദാനം നടത്തി.

അമ്പലക്കമ്മിറ്റികള്‍ക്കും സംഘടനകള്‍ക്കും എല്ലാം വാരിക്കോരി നല്‍കി. തട്ടിപ്പിൻറെ വ്യാപ്തി നേരത്തെ തന്നെ ബോധ്യമായിട്ടും കഴിഞ്ഞദിവസംമാത്രമാണ് വസ്തുവകകകൾ കണ്ടുകെട്ടാനുള്ള നടപടി സഹകരണ വകുപ്പ് തുടങ്ങിയത്. വസ്തുക്കൾ പലതും മറിച്ചുവിറ്റത് കണ്ട് കെട്ടൽ നടപടി ദുഷ്ക്കരമാക്കും. ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം രൂപീകരി1987 മുതൽ  2017 വരെ  സെക്രട്ടറിയായിരുന്നു ഗോപിനാഥന്‍ നായര്‍. 2017 ല്‍ പ്രസിഡണ്ടായി. വലിയ വിശ്വാസമായിരുന്നു എല്ലാവര്‍ക്കും ഗോപിനാഥന്‍ നായരെ. 15 വര്‍ഷത്തിലേറെയായി രാജീവ് സംഘത്തിലെ ജീവനക്കാരനായിട്ട്. ഗോപിയും രാജീവും തട്ടിപ്പ് തുടങ്ങി കോടികള്‍ വിഴുങ്ങിത്തുടങ്ങിയതും ആരും അറിഞ്ഞില്ല.

click me!