തീവ്ര ന്യുനമർദ്ദം ഇന്ന് ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

Published : Feb 01, 2023, 11:35 AM ISTUpdated : Feb 01, 2023, 11:44 AM IST
തീവ്ര ന്യുനമർദ്ദം ഇന്ന് ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

Synopsis

പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം  ഇന്ന് ഉച്ചയ്ക്ക് ശേഷം ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഫലമായാണ് മഴ പെയ്യുക.

തിരുവനന്തപുരം: കേരളത്തില്‍  അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന്   കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദം ( Depression) സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം  ഇന്ന് ഉച്ചയ്ക്ക് ശേഷം ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഫലമായാണ് മഴ പെയ്യുക.

അതേസമയം, കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.  ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഫെബ്രുവരി രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകിയിട്ടുണ്ട്.  തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിൻറെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ ഇന്നലയോടെ കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിരുന്നത്. മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം

04-02-2023 വരെ: ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

'കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുന്‍കരുതല്‍ വേണം'; മഴ സാധ്യത, നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍